RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *

ഇന്നും ഞാന്‍ വിളിച്ചു അവളെ....


എന്‍റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസമാണ് ഇന്ന്. ഇന്നു എന്‍റെ മോളുസിന്റെ പിറനാള്‍ ആണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവളുടെ പിറനാള്‍ ദിവസം രാത്രി 12 മണിക്ക് ഫോണ്‍ വിളിച്ചു ആദ്യം ആശംസകള്‍ പറയുമായിരുന്നു. ഇന്നും ഞാന്‍ വിളിച്ചു അവളെ.... എന്തൊക്കയോ ആഗ്രഹമുണ്ടായിരുന്നു.. ഒന്നും ഇനി നടക്കാന്‍ പോകുന്നില്ല.
എന്‍റെ പ്രാണനേക്കാള്‍  ഞാന്‍ സ്നേഹിച്ച അവളെ എനിക്കെ നഷ്ട്ടപെട്ടു..എന്‍റെ ജീവിഥത്തിലെ എല്ലാ സന്തോഷങ്ങളും എനിക്ക്  നഷ്ട്പെട്ടു... എന്‍റെ സ്വന്തം എന്ന് ഞാന്‍ കരുതിയ ഒന്നും ഇന്ന് എന്നോടൊപ്പം ഇല്ല... ഒരിക്കലും അതൊന്നും ഇനി തിരിച്ചു വരുകയുമില്ല. . കഴിഞ്ഞ നാലു വര്‍ഷമായി ഞാന്‍ സദാസമയവും നിന്നോടൊപ്പമുണ്ട്. നിന്നോടൊത്ത് ഉറങ്ങുന്നു, ഉണരുന്നു. ഇനിയുള്ള നാളുകളിലും ഞാന്‍ നിന്‍റെ  കൂട്ടിനായി ഉണ്ട്. നീ ഇതൊക്കെ അറിയുന്നത് ഞാന്‍ കാണുന്നു. ഞാന്‍ നിനക്കുലതാണ്, നിനക്ക് മാത്രം... മഴക്കുമുൻപെ തൂവലുകൽ പൊഴിച്ച്‌ പറന്നുപോവുന്ന പക്ഷി ആയിരുന്നു ഒരിയ്ക്കല്‍ സ്വപ്നങ്ങളില്‍ നിറയെ. പക്ഷെ നിന്‍റെ കണ്ണുകൾ നീലയുടെ ജലമൌനങ്ങളായി എന്‍റെ സ്വപ്നങ്ങളെ പിന്തുടർന്നു, അവയെന്‍റെ ആകാശങ്ങളിൽ ഒഴുക്കു നഷ്ടപ്പെട്ട ഒരു കടലായുദിച്ചു. പിന്നീട്‌, കടലാവേശിച്ചു തുടങ്ങിയിരുന്ന ഓർമ്മകളുടെ നനഞ്ഞ മണ്ണില്‍ നിന്നാണു ഞാനാ തൂവലുകളൊക്കെയും പെറുക്കിയെടുക്കാന്‍ തുടങ്ങിയത്‌. എല്ലാ തൂവലുകളും ചേര്‍ത്തു വച്ചാലൊരുപക്ഷെ, എന്‍റെ പക്ഷിയ്ക്കു പറക്കാനൊരു ചിറകു കിട്ടിയേയ്ക്കുമെന്ന് ഞാന്‍ വെറുതേ മോഹിക്കുന്നു...തിരശ്ശീലക്കപ്പുറത്ത` രണ്ടു നിഴലുകളായിരുന്നു നമ്മൾ. നെറുകയിൽ ഒരു ചുംബനം കൊണ്ട് ഇനി നീയെന്‍റെ മരണത്തെ അടയാളപ്പെടുത്തുക. ഞാന്‍ എന്ത് പാപം ചെയ്തു ഇത്രയും അനുഭവിക്കുവാന്‍. എന്നനെകള്‍ കൂടുതല്‍ നീ വിഷമിക്കുന്നു എന്ന് എനികറിയാം.. അതാണ് എന്നെ കൂടുതല്‍ തളര്തുന്നത്..

നീ എന്നില്‍ നിന്നും അകന്നു പോയെങ്കിലും
നീ എന്നില്‍ ഇന്നും ജീവിക്കുന്നു
എന്നിലെ ജീവന്‍ അകലും വരെ
നീ ഞാനയും ഞാന്‍ നീയായും
ഇവിടെ  ജീവിക്കും . . .. . .

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment