RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *
Showing posts with label വിധൂരതയിലേക്ക്... Show all posts
Showing posts with label വിധൂരതയിലേക്ക്... Show all posts

വിധൂരതയിലേക്ക്..

ഇരുട്ടിനു കട്ടി കൂടി തുടങ്ങി അന്തകാരം ലോകത്തെ വിഴുങ്ങാന്‍ പോവുകയാണ് .പുറത്തെ ചാറ്റല്‍ മഴയില്‍ പക്ഷികള്‍ പറന്നു അകലുകയാണ് . ഇവര്‍ വേദന അറിയാത്തവരാണോ? കൂടെപ്പിരപ്പുമായുള്ള  ബന്ധം അറ്റുപോകാതെ നല്ല രീതിയില്‍ കാത്തു സൂക്ഷിക്കുന്നവരോ ? എനിക്കില്ലാത്ത ഭാഗ്യം നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? എങ്കില്‍ ഞാനും നിങ്ങളെ പോലെ ആവാന്‍ കൊതിക്കുകയാണ് .. എനിക്ക് വേണ്ടി ആ ചിറകുകള്‍ ഒന്ന് കടം തരാമോ?
ആരുടേയും കൈകടതലുകലോ വികാരപ്രഗടനങ്ങലോ ഇല്ലാത്ത നിങ്ങളുടെ ലോകത്ത് തികച്ചും സ്വതന്ത്രയായി ഞാനും കുറച്ചു ദിവസം .. ഈ പ്രപഞ്ചത്തെ സ്നേഹിച്.. സ്നേഹിച്.... തരുമോ എനിക് ആ ചിറകുകള്‍? പകരം തരാന്‍ എനിക്കെന്താനുള്ളത്? സ്വന്തമായി എനിക്കൊന്നേ ഉള്ളു.. മനസ് മരവിച്ച ശരീരം ...
           
സ്നേഹം അനശ്വരമായിട്ടും എനിക്ക് ലഭിക്കാതെ പോയതെന്തേ ? അര്‍ഹാതയില്ലഞ്ഞിട്ടോ? അതോ ദൈവത്തിന്റെ അഗ്നി പരീക്ഷനമാണോ? എല്ലാം വിധിയാവാം. ദുഖത്തിന്റെയും വേദനയുടെയും കനല്‍ കട്ടകള്‍ ആളികതുന്ന അഗ്നിയായി ഒടുങ്ങാത്ത പകയുമായി എന്നെ പിന്തുടരുകയാണ് .  ദിവസങ്ങള്‍ മിനുടുകളായി കൊഴിഞ്ഞു പോവുകയാണ്... സ്നേഹിക്കണോ  സ്നേഹിക്കപ്പെടാണോ ഒരാളില്ലാതെ  തീര്‍ത്തും ഒറ്റപ്പെട്ടു വേദനയുടെയും ഒടുങ്ങാത്ത കതന ഭാരതിന്റെയും മുള്‍മുനയില്‍ ജീവിച്ചു പോകുമ്പോഴും ഞാന്‍ അവളെ  സ്നേഹിച്ചു.. എനിക്കവളെ അത്രയ്ക്ക് ഇഷ്ടമായിരുന്നു ....
           
മനസ് വേദന കൊണ്ട് അസ്വസ്ഥമാവുമ്പോള്‍  അവളായിരുന്നു   ഒരാശ്വാസം .. വരണ്ട  മരുഭൂമിയിലേക്ക്  ഒരിറ്റ്  തെളിനീരായി  അവളുടെ  ആശ്വാസ  വാക്കുകള്‍  എന്നെ സാന്ത്വനപ്പെടുതിയിരുന്നു .
       
 അവളുടെ  ആത്മാവും  ശരീരത്തിന്റെ  ഗന്തവും  തങ്ങി  നില്‍ക്കുന്ന   ഇവിടം   വിടാന്‍  മനസ്  മടിക്കുന്നു .  അവരുടെ  സ്വാര്‍ത്ഥ  തല്പര്യങ്ങലോദ്  വഴങ്ങിയേ മതിയാവൂ   സ്വാര്‍ഥത   മനസ്സില്‍ കൂട്  കൂട്ടിയ  അവര്‍ സ്നേഹം  എന്തെന്നര്യാത്ത  പോലെ  പെരുമാറുന്നു  ... ആ  ഫോട്ടോയും  എടുത്തു  വീട്ടില്‍  നിന്ന് ഇറങ്ങുമ്പോള്‍  കാലുകള്‍  വിറച്ചു ...
  എല്ലാത്തിനും  ഒടുവില്‍  അവള്‍ എനിക്കായി  അവശേഷിച്ചു  പോയ  ആ  മുറിയും  അവളുടെ ഗന്തവും , നനുത്ത   ഓര്‍മയും   എനിക്ക്  അന്യമാവുകയാണ്.... എന്നെന്നേക്കുമായി  എല്ലാം   എനിക്കന്യമാവുകയാണ്  .. അര്‍ഹാതയില്ലതടാവുകയാണ് ...  വിടപറയാന്‍  മടിക്കുന്ന  മനസുമായി  തിരിഞ്ഞുനിന്ന്  എന്നെ ഇറക്കിവിടല്ലേ  എന്ന് അവരോട്  ദീനമായി  കേഴനമെന്നു  തോന്നി ... പക്ഷെ വാക്കുകള്‍ പുറത്തു  വന്നില്ല  അവ  തൊണ്ടയില്‍  കുരുങ്ങി  ഞെരിഞ്ഞമര്‍ന്നു  ......
               
  ഇനി   എവിടേക്ക്  എന്നറിയാതെ  നടന്നു  നീങ്ങുമ്പോള്‍  ജീവിതം വലിയൊരു  ചോദ്യചിന്നം  മുന്നില്‍  സൃഷ്ടിക്കുകയാണ് ... മരണം ഒരഭയകേന്ത്രമായി  തോന്നി ...  ഓരോ  ഇലകളുടെയും  അനക്കം  അവളുടെ  ചലനമായിട്ട്ട്  തോന്നുന്നു  എത്ര ശ്രമിച്ചിട്ടും  എനിക്ക്  കരയതിരിക്കാനയില്ല .. ഹൃദയംവിങ്ങിപ്പോട്ടി   ..  ഭൂമി  എന്നെയും  കൊണ്ട്  അതിവേഗം   കറങ്ങുകയാണ് . ..  എവിടെ  കൊണ്ട് എത്തിക്കുമെന്നറിയില്ല .. വിധി  വരുന്നത്  വരേ  ഇതാനഭയം... സത്യങ്ങള്‍  പാലിക്കപ്പെടെണ്ടാതാനല്ലോ... സര്‍വ  സുഗങ്ങളും   സ്വപ്നങ്ങളും  ത്യജിച്ചു  ഭൂമിയിലേക്ക്  അളിയനുള്ള  ഒരു ശുഭ മുഹൂര്‍ത്തവും കാത്തു ഞാനിതാ നിന്‍റെ മാറിടത്തില്‍ നോക്ക് കുത്തി ചമയുന്നു ...
                       
   ഇനി എന്തും സംഭവിക്കാം.. ഞാന്‍ അവകാശികളില്ലാത്ത സ്വത്താണ് ...ജീവച്ചവമായ മനസ് മരവിച്ച ഒരു യന്ത്രപ്പാവയാണ് ഞാന്‍ ... സന്ജരിക്കുകയാണ് ഞാന്‍ എവിടെക്കെന്നില്ലാതെ ... രാപ്പകലില്ലാതെ... ജീവിതത്തിന്റെയും ലോകത്തിന്റെയും അന്ത്യം വരെ .... വഴി പിഴക്കാതെ.... ഒരു കര, അതെന്‍റെ പ്രദീക്ഷയില്‍ പെട്ടതല്ല.. ഭാവനകള്‍ക്കും പ്രദീക്ഷകള്‍ക്കും അപ്പുറത്തുള്ള ഒരുലോകത്തു ഞാന്‍ എന്‍റെ ശ്രീയെ കണ്ടേക്കാം...സംസാരിചെക്കം ... ചോദിക്കണം  എനിക്ക് എന്തിനാ എന്നെ ഇവിടെ ഇട്ടേച്ചു പോയതെന്ന്... ?  ലോകം തനിക്കു ചുറ്റും ഇരുള്‍ കൊണ്ട് മറക്കുകയാണ് കനത്ത ഇരുട്ടിലും കണ്ണ് പൊട്ടന്റെ ശാന്തതയോടെ ജീവന്‍റെ അന്ത്യവും പരതി ഞാന്‍ വീണ്ടും സന്ജരിക്കുകയാണ് ...നിശബ്ദ തെങ്ങലുകളെയും കൂട്ട്പിടിച്ചു .... വിധൂരതയിലേക്ക്.. അകലങ്ങളിലേക്ക്......

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS