RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *
Showing posts with label ഞാനും ഓടികൊണ്ടിരിക്കുന്നു...... Show all posts
Showing posts with label ഞാനും ഓടികൊണ്ടിരിക്കുന്നു...... Show all posts

ഞാനും ഓടികൊണ്ടിരിക്കുന്നു.......

ചില ചിന്തകള്‍, ചില വിചാരങ്ങള്‍ നമ്മെ വളരെ അസ്വസ്ഥരാക്കുന്നു. നാമറിയാതെ തന്നെ നമ്മിലേക്ക്‌ എത്തുന്ന ആ വിചാരങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം…
എങ്ങും വെളിച്ചം, സന്തോഷം, സമാധാനം… നമ്മുടെ ആഗ്രഹങ്ങള്‍ക്കതിരില്ല… പക്ഷേ ഒരു നിമിഷം ഒന്ന് വെറുതെ ഇരിക്കാന്‍ സമയമില്ല… എങ്ങോട്ടൊക്കെയോ എന്തിനൊക്കെയോ വേണ്ടി ഓടികൊണ്ടിരിക്കുന്നു…. നമ്മുടെ കുടുംബത്തില്‍ നിന്ന്, നമ്മുടെ കൂട്ടുകാരുടെ ഇടയില്‍ നിന്നും, നമ്മില്‍ നിന്നും… നിര്‍ത്താതെയുള്ള ഓട്ടം, ഒരു തരം ഒളിച്ചോട്ടം എന്ന് വേണമെങ്കില്‍ പറയാം. ചിലപ്പോഴൊക്കെ ഈ ഒളിച്ചോട്ടം നല്ലതാണെന്ന് തോന്നാം. മറവി ഒരു നല്ല മരുന്നാണെന്ന് വൈദ്യശാസ്ത്രം തന്നെ സമ്മതിക്കുന്നുണ്ട്. പക്ഷേ, നാം ഈ ഒളിച്ചോട്ടം തുടരുകയാണെങ്കിലും ചിലപ്പോഴൊക്കെ പഴയ ഓര്‍മ്മകള്‍, വിചാരങ്ങള്‍ നമ്മെ ചുറ്റിപ്പറ്റി നടക്കുന്നുണ്ട്. പഴയ ഒരു സിനിമ കാണുമ്പോള്‍, ഒരു പട്ടു കേള്‍കുമ്പോള്‍, ഒരുമിച്ചു കളിച്ചു നടന്ന സ്ഥലങ്ങള്‍ കാണുമ്പോള്‍… എന്തിനൊക്കെയോ വേണ്ടി പിണങ്ങി നടന്ന ഇടവഴികള്‍ കാണുമ്പോള്‍… ചിലപ്പോഴൊക്കെ നാം നമ്മുടെ തന്നെ കാര്യങ്ങള്‍ ഓര്‍ത്തു ചിരിക്കുന്നതുപോലെ, ജീവിതം മുന്‍പോട്ടു പോയികൊണ്ടിരിക്കുന്നു. നാം വീണ്ടും ഓടികൊണ്ടിരിക്കുന്നു. നാട്ടുകാരെയും വീട്ടുകാരെയും കൂട്ടുകാരെയും വിട്ടു ഒരു ഒളിച്ചോട്ടം…. അവസാനം നമ്മില്‍ നിന്ന് തന്നെ ഒരു ഒളിച്ചോട്ടം… നമ്മുടെ സന്തോഷവും, സങ്കടവും പറഞ്ഞു തീര്‍ക്കാന്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ മാത്രമുള്ള ഒരു ലോകം…. അതെ നാം ഓടികൊണ്ടിരിക്കുന്നു….. വീണ്ടും… ഞാനും ഓടികൊണ്ടിരിക്കുന്നു.......
ഭാഷ ഓര്‍മയുടെ അനുഭൂതി ഉറപ്പിക്കുന്നു, വേദന അനുഭവിക്കുന്നതിന്‍റെ, വളര്‍ച്ചയുടെ പരീക്ഷകളേയും വിഷമങ്ങളേയും നേരിടുന്നതിന്‍റെ, അങ്ങനെ പക്വത കൈവരിച്ച് അവനവന്‍റെ വിധിയെ നേരിടുന്നതിന്‍റെ ഓര്‍മ അത് നിലനിര്‍ത്തുന്നു.

ഒരു മുല്ലാക്കതയില്‍    വായിച്ചതോര്‍ക്കുന്നു….
ഒരിക്കല്‍ മുല്ലയോടു കൂട്ടുകാരന്‍ ചോദിച്ചു “വിധി എന്ന് പറയുന്നത് എന്താണ് മുല്ലാ?”
മുല്ല പറഞ്ഞു “വെറും ഊഹം”
കൂട്ടുകാരന്‍: എങ്ങനെ?
“കാര്യങ്ങള്‍ നേരെ നടക്കാന്‍ പോവുകയാണെന്ന് നിങ്ങള്‍ ഊഹിക്കുന്നു. അതങ്ങനെയാകുന്നില്ല. അതിനെ നിങ്ങള്‍ ‘നിര്‍ഭാഗ്യം’ എന്നു ശപിക്കുന്നു. ചിലപ്പോള്‍ നശിച്ച് കുളം കോരാന്‍ പോവുകയാണെന്ന് നിങ്ങള്‍ വിചാരിച്ച കാര്യങ്ങള്‍ നേരെയാകുന്നു. അത് നിങ്ങള്‍ ‘സൗഭാഗ്യം’ എന്ന് ആശ്വസിക്കുന്നു. അതുപോലെ, ചിലകാര്യങ്ങള്‍ നടക്കാന്‍ പോവുകയാണെന്നോ അല്ലെന്നോ നിങ്ങള്‍ ഊഹിക്കുന്നു. ആ വഴിക്ക് സഹജബോധം നിങ്ങള്‍ക്കു നഷ്ടപ്പെടുന്നു. അങ്ങനെ എന്താണ് നടക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ക്കറിയാതെ വരുന്നു. അങ്ങനെ ഭാവി അജ്ഞാതമാണ് എന്ന് നിങ്ങള്‍ ഊഹിക്കുന്നു. പിടികൂടപ്പെടുമ്പോള്‍ നിങ്ങളതിനെ ‘വിധി’ എന്നു വിളിക്കുന്നു “

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS