RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *
Showing posts with label മനുഷ്യജന്മം എത്ര കഠിനം. Show all posts
Showing posts with label മനുഷ്യജന്മം എത്ര കഠിനം. Show all posts

മനുഷ്യജന്മം എത്ര കഠിനം


പോകാന്‍ ഒരിടമില്ല ജീവിത പ്രതിസന്ധികള്‍ അലട്ടുന്നു,
ചുട്ടുപൊള്ളുന്നെന്‍ മനം.
എവിടേക്ക് പോകണം എന്ത് ചെയ്യണം
ആരുമില്ലാ താങ്ങായി തണലായി..
എന്‍റെ ജീവിത പാതയില്‍ ഞാന്‍ എന്നും തനിയെ...
എങ്ങനെ ഞാന്‍ ഉള്ളു തുറന്നു ചിരിക്കും
എന്നുള്ളം വിങ്ങുന്നു വേദന കൊണ്ട്
ആരുമില്ല എനിക്ക് ആശ്വാസമെകിടാന്‍
താങ്ങായ് തണലായി ആരെ ഞാന്‍ തേടും
ഈ മനുഷ്യ ജന്മം എത്ര കഠിനം
എന്തിനീ ജീവിതം എന്നും സങ്കടങ്ങള്‍ മാത്രം
എനിക്ക് മാത്രം എന്തിനിങ്ങനെ ശിക്ഷ
ആരോട് പറയണം ആരെ ആശ്രയിക്കണം
നീ അറിയുന്നോ എന്‍റെ വേദനകള്‍
നിനക്ക് എന്നെ അറിയാം എന്നാല്‍
നിനക്ക് നല്‍കാന്‍ എന്‍ പക്കല്‍ ഒന്നും ഇല്ല
നിറയെ സ്നേഹം മാത്രം അത് നിനക്ക്
ആവോളം നല്കിടാം നീ എന്നെ വിട്ടു പോകരുതേ
ജീവിത പാതയില്‍ കളഞ്ഞു പോകല്ലേ എന്നെ
നീ ഇല്ലാതെ.. നിന്‍റെ  സാമീപ്യം ഇല്ലാതെ
എനിക്ക് വയ്യ ഞാന്‍ ഇനി മുന്പോട്ടെക്കില്ല

ആരോ പാടുന്നു ഈ ജീവിതം എത്ര സുന്ദരം എന്ന്
അറിയില്ല എന്‍ ജീവിതം നീ ഇല്ലാതെ വെറും
പാഴ് മരുഭൂമി മാത്രം ,അറിയുന്നുവോ നീ എന്നെ
എന്‍റെ സ്നേഹത്തിനെ...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS