RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *
Showing posts with label എന്ന് വരും നീ എന്നിലേക്ക്‌....... Show all posts
Showing posts with label എന്ന് വരും നീ എന്നിലേക്ക്‌....... Show all posts

എന്ന് വരും നീ എന്നിലേക്ക്‌......

എല്ലാം പറഞ്ഞു തീരും മുമ്പേ, എന്നെ തനിച്ചാക്കി പറന്നുപോയ എന്‍റെ ശ്രീക്ക്.. അല്ല, എന്‍റെ മോളുസിനു മാത്രമായി..... എപ്പോഴും ഞാന്‍ ഈ പൂവിനെ ഹൃദയത്തില്‍ സൂക്ഷിക്കുന്നു. എന്‍റെ ഇ ജന്മം നിനക്കായി ഞാന്‍ നേരത്തെ തന്നിടുല്ലതല്ലേ, ആ  ജന്മം സഫലമാകാന്‍, ഞാന്‍ കാതോര്‍ത്തിരിക്കുകയാണ്. നിന്‍റെ ഒരു വാക്കിനായി, നിന്നെ കുറിച്ചോര്‍ക്കുന്ന ഓരോ നിമിഷവും ഞാന്‍ അലിഞ്ഞു ഇല്ലാതാകുന്നു. മൊഴികളല്ല മിഴികളാണ് പ്രണയത്തിന്‍ ഭാഷ എന്ന് നീ വീണ്ടും എന്നെ പടിപിച്ചു!!
ഞാന്‍ നിന്നയും നീ എന്നെയും കണ്ടു കൊതിതീരും മുന്‍പേ...
ഈ കാത്തിരിപ്പു നമ്മളെ തേടിയെത്തി...
ഇവിടെ ഞാന്‍ ഒറ്റക്കായി പോയല്ലോ എന്നാ ദുഖത്താല്‍ നീറുമ്പോള്‍...
നീ പിടയുന്നത് ഞാന്‍ കാണുന്നു...
എന്നിനി കാത്തിരിപ്പു തീരും...
വെറുതെ ദുഖം മാത്രം തീര്‍ക്കുന്ന ഈ വിരഹം. പ്രണയത്തെ തീവ്രമാക്കുകയാണ്. നിന്നോടുള്ള  സ്നേഹം ഓരോ നിമിഷവും കൂടുന്നത് ഞാന്‍ അറിയുന്നു. ജീവിതം മടുതുപോകുംബോളും നീ വരുമെന്ന പ്രദീക്ഷ എന്‍റെ മനസിനെ വേറൊരു മായലോകത്തേക്ക് കൂടികൊണ്ടുപോകുന്നത് പോലെ... സ്നേഹത്തിന്‍റെ മായാ നൂലിഴകളില്‍ കാലവും ദൂരവും കടന്നു കൊരുത്തോരാ പ്രണയകോടി എന്നെ അണിയിച്ചു നീ എങ്ങു പോയി മറഞ്ഞു..... നിന്‍റെ കണ്ണുകളില്‍ നീ  ഒളിപ്പിച്ച ഓരോ കുസൃതിയും, നിന്‍റെ മൊഴികളിലെ കൊഞ്ചലും, എന്നുമെന്‍റെ   ഉള്ളിലൊരു വിരഹത്തിന്‍ തേങ്ങലായി നിറയുന്നു.
ഇളം കാറ്റിലും ഒഴുകുമീ പുഴയിലും ഞാന്‍ തിരയുന്നത് നിന്‍റെ  മുഖം മാത്രം. ഈ മരങ്ങളും പൂക്കളും പൂമാനവും വിരഹത്തിന്‍റെ മുഖമുദ്ര ചാര്‍ത്തി എന്നെ നോവിക്കുന്നു ശ്രീ... മഞ്ഞു വീഴുമി വഴികളില്‍ നിന്നയും കാത്തു ഞാന്‍ ഇരിപ്പു...
എന്ന് വരും നീ എന്നിലേക്ക്‌......

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS