RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *

കണ്ണാടി ചില്ലുകള്‍...

എന്‍റെ ജീവന്‍റെ തുടിപ്പിനെ പ്രണയം എന്നുവിളിക്കാനാണ് എനിക്കിഷ്ടം.. തീരത്തെ മെല്ലെ മെല്ലെ തലോടുന്ന ഈ തിരകളില്‍ ഞാന്‍ പ്രണയം അറിയുന്നു. അവ നിര്‍ത്താതെ പ്രണയിക്കുകയാണ്‌, കാലങ്ങളായി... പ്രണയം ഒരു മയില്‍പ്പീലി തുണ്ട്പോലെ മനോഹരമാണെന്ന് എന്നെ ആദ്യമായി മനസിലാക്കിതന്നത് അവളായിരുന്നു എന്‍റെ ശ്രീജി, എന്‍റെ മാത്രം മോളുസ്. അവളെനിക്കു ആരോക്കയോ ആണ്. പ്രണയത്തിന്റെ ക്ഷേത്രത്തില്‍, ഒരു വസന്തകാലം മുഴുവന്‍ ഞങ്ങള്‍  സ്വപ്നം കണ്ടു, ഒരുമിച്ചു പ്രാര്‍ത്ഥിച്ചു.. പക്ഷെ കാലം ഒരു പൂവിതള്‍ പോലും ഞങ്ങള്‍ക്കായി മാറ്റിവയ്ക്കാതെ കടന്നു പോയി.. ജീവിതത്തിന്‍റെ പുനര്‍ജ്ജനി തേടിയുള്ള യാത്രയില്‍ ഞാന്‍ കണ്ട തെളി നീരുറവയായിരുന്നു അവള്‍... എന്‍റെ വഴി താരയിലെ വാടി പോയിരുന്ന പൂക്കളെല്ലാം വിടര്‍ത്തി നിര്‍ത്തിയത്‌ അവള്‍ ആയിരുന്നു... കോടമഞ്ഞുറങ്ങുന്ന താഴ്വരയിലെ തണുത്ത സന്ധ്യ പോലെ എന്‍റെ ഹൃദയത്തില്‍ അവള്‍  വന്നപ്പോഴും, ഹൃദയ തന്ത്രികള്‍ മീട്ടിയ സ്നേഹ ഗാനത്തില്‍ ഞങ്ങള്‍ അലിഞ്ഞു ചേരുന്നത് അറിയാതെ ഞാനറിഞ്ഞു. പാതിരാ കാറ്റിന്‍റെ പല്ലവി കേട്ട് കിടക്കുമ്പോള്‍ നിശാഗന്ധിയെ പോലെ അവള്‍ എന്‍റെ കിനാവുകളില്‍ വിരിയുന്നതും ഞാനറിഞ്ഞു .. വാഴ്വിന്‍റെ നിഴല്‍ മൂടിയ ഉള്ളറകളില്‍ വാക്കുകള്‍ക്കതീതമായി ഓര്‍മ്മയുടെ ഏകാന്തമായ കൂടുകളുണ്ട്. പകലില്‍ അലഞ്ഞു തിരിഞ്ഞ ആശകള്‍ നിശബ്ദമായി രാത്രിയില്‍ തിരികെ വന്ന് എന്‍റെ ഹൃദയത്തെ മുട്ടി വിളിക്കുന്നു.. കടന്നുപോയ കണ്ണീരിന്‍റെ രാത്രിക്കുനേരേ നോക്കി എന്‍റെ ഹൃദയം വിട പറയുന്നു... എവിടെയോ അലയുന്ന പ്രകാശത്തെ എന്‍റെ നെഞ്ചിലേറ്റാനായി നിശബ്ദമായി ഞാന്‍ കാത്തിരിക്കുന്നു...

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

0 comments:

Post a Comment