RSS
*സ്നേഹിക്കുന്നവരെ വിഷമിപ്പികാതിരിക്കുക...അവരോടു പിണങ്ങാതിരിക്കുക, ചിലപ്പോള്‍ അതൊരു വേര്‍പാടിന്റെ തുടക്കമായിരിക്കും ഓര്‍ക്കുക* *ആദ്യമായി ഞാന്‍ നിന്‍റെ നെറുകയില്‍ ചാലിച്ച സിന്ദൂരം നീ തന്ന സന്ദ്യതന്‍ ചുവപ്പായിരുന്നു* *അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്.. ഈ നീലവാനമെങ്കിലും കൂട്ടാവട്ടെ...
* * Adjust your speaker volume to here her sound * *

സ്വപ്നങ്ങളുടെ അന്ധകാരം


അദൃശ്യമായ ഹസ്തങ്ങൾ തീർത്ത അകലങ്ങൾക്കപ്പുറത്തു നിന്നുകൊണ്ടാണെങ്കിലും നിന്റെ മനസ്സെനിക്ക് തൊട്ടറിയാൻ കഴിയുന്നുണ്ട്.  ഒരു പക്ഷേ മറ്റാരേക്കാളും. നിന്റെ നിസ്സഹായാവസ്ഥയും നിന്നെക്കാൾ നന്നായ് എനിക്കറിയാം......

എങ്കിലും, ഇവിടെ ഈ ഏകാന്തതയിൽ വന്നു നിൽക്കുമ്പോൾ എന്തിനാണ് മനസ്സ് വിങ്ങുന്നത്? കടലിന്റെ ആഴങ്ങളിലെ നീലിമ പോലെ ഒരു വിഷാദം മനസ്സിൽ വന്നു നിറയുന്നതെന്തേ?
ഓർമ്മകൾ ഇത്ര വേദനാജനകമോ?
ഓർമ്മകൾ ഹൃദയത്തിലൊളിച്ചു വെച്ചിരിക്കുന്ന സ്വർണ്ണവാളാണ്. അതനങ്ങുമ്പോൾ മുറിവുകളുണ്ടാക്കും...
നിന്നെപ്പോലെ ഞാനുമിവിടെ നിസ്സഹായയാണ്...
മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങൾ സാഫല്യത്തിനായി ദാഹിക്കുന്ന ആ ഒരേയൊരു നിമിഷത്തിനു വേണ്ടിയുള്ള മോഹം....... എത്ര വേദനാജനകമാണീ പ്രണയം!

സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേതരാത്രികളേക്കാൾ ഭയാനകമാണ്. സത്യത്തിൽ നൊമ്പരങ്ങൾ എന്നുമെന്റെ കൂടപ്പിറപ്പുകളാണോ? മനോഹരങ്ങളിൽ മനോഹരമെന്ന് പേർ കേട്ട പ്രണയമെന്ന ചേതോഹരവികാരം പോലും എന്റെ കാര്യത്തിൽ ഇങ്ങനെ..........

ഈ ഓരോ നിമിഷങ്ങളും സ്മരണകളായ് പുനർജനിക്കും. ഓർമ്മകൾക്ക് യുഗാന്തരങ്ങളുടെ പരിണാമം സിദ്ധിക്കും. എന്റെ മനസ്സിലെ മൌനങ്ങൾക്കിപ്പോൾ വാചാലതയേറുന്നു. ഹൃദയത്തിന് സ്വപ്നങ്ങളുടെ ചിറക് കുരുക്കുന്നു. അരികെ നീയില്ലെങ്കിലും, എനിക്കായ് മാത്രം നീ തന്ന സ്നേഹത്തിന്റെ ആകാശമുണ്ട്. അവിടെ ഞാനെന്നും സ്നേഹിക്കുന്ന താരകളുണ്ട്. നിലാവൊളി പോൽ നിന്റെ സ്നേഹസാമീപ്യമുണ്ട്...

നമ്മള്‍ കണ്ട സ്വപങ്ങങ്ങള്‍ യാദര്തിയം ആക്കാന്‍ നീ വരുമെന്ന പ്രദീഷയോടെ ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കും, അല്ല നമ്മള്‍ക്ക് വേണ്ടി  കാത്തിരിക്കും...
എത്ര ദിനങ്ങള്‍ ഞാന്‍ തള്ളി നീകുമെന്നു അറിയില്ല, ഒരുപാടുനാള്‍ കാത്തിരുനിട്ടും നീ വന്നിലെങ്ങില്‍ മാലാഖമാരുടെ കയില്‍ നിന്ന് ചിറകുകള്‍ ഏറ്റുവാങ്ങി നിന്‍കൂട്ടിലേക് ഞാനും ചെക്കെറും....
പ്രിയപെട്ടവളെ, നീ എന്നെങ്കിലും വരുമോ?

  • Digg
  • Del.icio.us
  • StumbleUpon
  • Reddit
  • RSS

1 comments:

sreeja said...

aval engum poyitilla...aval ivide thanneyundu....nammudeyokke koode...nammudeyokke thanalayi....nammukokke oru kootayi aval ivide thanneyundu.....

Post a Comment